ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; ഏഴ്‌പേർക്കെതിരെ കേസ്

murder couple killed at idukki police official found dead

ആർഎസ്എസിന്റെ രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന ഏഴ് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. ബിജു സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ച കക്കംപാറയിലെ പണ്ടാരവളപ്പിൽ രാജേഷിന്റെ പരാതിയിലാണ് കേസെടുത്തത്. തളിപ്പറമ്പ് സിഐ പിസുധാകരന് അന്വേഷണ ചുമതല. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്ന് കണ്ണൂർ ജില്ലയിൽ ഇന്ന് ബിജെപി ഹർത്താൽ ആചരിക്കുകയാണ്‌

NO COMMENTS

LEAVE A REPLY