ഇനി ഒരു സ്ക്കൂളില്‍ ഒരു യൂണിഫോം മാത്രം; നിര്‍ദേശം ബാലാവകാശ കമ്മീഷന്റേത്

school

ഒരു സ്ക്കൂളില്‍ ഓരോ ദിവസവും വ്യത്യസ്ത യൂണിഫോം ധരിക്കുന്നത് ഒഴിവാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. കമ്മീഷന്റെ ഈ ശുപാര്‍ശ കര്‍ശനമായി നടപ്പാക്കണമെന്നാണ് നിര്‍ദേശം. എല്ലാ സര്‍ക്കാര്‍, എ‍യിഡഡ്. അണ്‍എയിഡഡ് സ്ക്കൂളുകാര്‍ക്ക് ഇത് ബാധകമാണ്. മുമ്പ് കമ്മീഷന്‍ ഈ നിര്‍ദേശം നല്‍കിയെങ്കിലും ഇക്കൊല്ലവും ചില ദിവസങ്ങളില്‍ വേറെ യൂണിഫോം ധരിക്കണമെന്ന് സ്ക്കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന മുന്നറിയിപ്പുമായി ബാലാവകാശ കമ്മീഷന്‍ രംഗത്ത് എത്തിയത്.

അതേ സമയം കായിക പരിശീലത്തിന്റെ ഭാഗമായി വ്യത്യസ്ത യൂണിഫോം ധരിക്കാം.

Aided school, kerala school students, uniform, childrens

NO COMMENTS

LEAVE A REPLY