രാജ്യവ്യാപകമായി കാട്ടാനകളുടെ കണക്കെടുക്കുന്നു

wild elephant

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രാജ്യവ്യാപകമായി നടത്തുന്ന കാട്ടാനകളുടെ കണക്കെടുപ്പിന് മറയൂർ മൂന്നാർ മേഖലയിലെ പരിശീലന പരിപാടി പൂർത്തിയായി. അഞ്ച് വർഷത്തിന് ശേഷമാണ് കാട്ടാനകളുടെ കണക്കെടുക്കുന്നത്. 2012 ൽ ആണ് ഒടുവിൽ കണക്കെടുപ്പ് നടന്നത്. മെയ് 17നാണ് കണക്കെടുപ്പ് തുടങ്ങുക.

Read Also: ആറ് മാസത്തിനിടയിൽ കേരളത്തിലെ കാടുകളിൽ ചരിഞ്ഞത് 41 കാട്ടാനകൾ

മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷന്റെ കീഴിലുള്ള ഷേലെ നാഷണൽ പാർക്കിൽ ഒമ്പത് ബ്ലോക്കുകൾ, ഇരവികുളം നാഷണൽ പാർക്കിൽ ഏഴ് ബ്ലോക്കുകൾ, ചിന്നാർ വന്യജീവി സങ്കേതത്തിൽ ഏഴ് ബ്ലോക്കുകൾ തുടങ്ങി 23 ബ്ലോക്കുകളായാണ് കണക്കെടുപ്പ്. വനംവകുപ്പ് ജീവനക്കാർ, വാച്ചർമാർ, എൻജിഒ എന്നിവരുൾപ്പെടുന്ന മൂന്നംഗ സംഘമാണ് കണക്കെടുക്കുന്നത്.

NO COMMENTS

LEAVE A REPLY