കൈ പരസപരം ബന്ധിപ്പിച്ച നിലയില്‍ കമിതാക്കളുടെ മ‍ൃതശരീരം

dead body

ഫോര്‍ട്ട് കൊച്ചിയില്‍ കമിതാക്കളുടേതെന്ന് സംശയിക്കുന്ന മൃതദേഹം കരയ്ക്കടിഞ്ഞു. മൃതശരീരങ്ങളുടെ കൈകള്‍ പരസ്പരം ബന്ധിപ്പിച്ച നിലയിലാണ്. തൃപ്പൂണിത്തുറ സ്വദേശിയായ യുവതിയേയും തേവര സ്വദേശിയായ യുവാവിനേയും പോലീസ് തിരിച്ചറിഞ്ഞു. ഫോര്‍ട്ട് കൊച്ചി കമാലക്കവിലാണ് മൃതദേഹം കരയ്ക്കടിഞ്ഞത്.

പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രഥമിക നിഗമനം. ഇവരെ കാണാനില്ലെന്ന് കാണിച്ച് രണ്ട് പേരുടേയും വീട്ടുകാര്‍ തേവര, ഹില്‍പ്പാലസ് പോലീസ് സ്റ്റേഷനുകളില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കേസ് അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഇപ്പോള്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

dead body, kochi,fort kochi,

NO COMMENTS

LEAVE A REPLY