പരീക്ഷാ ഫലം; 12 കുട്ടികൾ ആത്മഹത്യ ചെയ്തു

0
276
exam result children commits suicide

മധ്യപ്രദേശിൽ പത്ത്​, പന്ത്രണ്ട്​ ക്ലാസുകളിലെ ബോർഡ്​ പരീക്ഷാ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെ  സംസ്​ഥാനത്തെ വിവിധയിടങ്ങളിൽ 12 കുട്ടികൾ ആത്​മഹത്യ ചെയ്​തു. മരിച്ചവരിൽ സഹോദരങ്ങളടക്കം ആറ്​ പെൺകുട്ടികളും ഉൾപ്പെടുന്നതായി​ പൊലീസ്​ അറിയിച്ചു.

ഭോപ്പാൽ ജില്ല, ജബൽപൂർ, ഭിന്ദ്​, തികാംഗ, ഗ്വാളിയോർ, ബലാഗട്ട്​, ഇൻഡോർ, ഗുന, ഛതർപൂർ, സത്​ന തുടങ്ങിയ വിവിധ സ്​ഥലങ്ങളിലാണ്​ ആത്​മഹത്യ റിപ്പോർട്ട്​ ചെയ്​തത്​. 90 ശതമാനം മാർക്ക്​ ലഭിക്കാത്തതിനാലാണ്​ ഭോപ്പാലിലെ പത്താം ക്ലാസ്​ വിദ്യാർഥിയായിരുന്ന നമാൻ കേദവ് ശരീരത്തിൽ​ വിഷം കുത്തിവെച്ച്​ ആത്​മഹത്യ ചെയ്​തത്​. 74.4 ശതമാനം മാർക്ക്​ ലഭിച്ച ഇൗ കുട്ടി നിരാശയിലായിരുന്നു.

exam result children commits suicide

NO COMMENTS

LEAVE A REPLY