കോഴിക്കോട് പുതുക്കിയ റേഷൻ കാർഡ് വിതരണം അടുത്ത മാസം ആദ്യം ആരംഭിക്കും

kozhikode new ration card distribution begin june

കോഴിക്കോട് പുതുക്കിയ റേഷൻ കാർഡ് വിതരണം അടുത്ത മാസം ആദ്യം ആരംഭിക്കും. നാൽപ്പത് ലക്ഷത്തോളം കാർഡുടമകളാണ് ജില്ലയിലുള്ളത്. എറണാകുളത്ത് പുരോഗമിക്കുന്ന അച്ചടി പൂർത്തീകരിക്കുന്ന മുറയ്ക്ക് വിതരണം തുടങ്ങും. കാക്കനാട്ടെ കേരള ബുക്‌സ് ആൻഡ് പബഌഷിങ് സൊസൈറ്റി, സി ഡിറ്റ് എന്നിവിടങ്ങളിലായാണ് അച്ചടി നടക്കുന്നത്. പുറംചട്ട സി ഡിറ്റിലും ഉൾഭാഗം കെപിബിഎസിലുമായാണ് തയ്യാറാക്കുന്നത്.

അതേസമയം പ്രിന്റിങ് പൂർത്തിയായവ അതത് താലൂക്കുകളിൽ വിതരണം ചെയ്തുതുടങ്ങി. ജില്ലയിലെ കാർഡ് വിതരണം ജൂണിൽ പൂർത്തിയാവുന്ന മുറയ്ക്ക് പുതിയ കാർഡിനുള്ള അപേക്ഷ സ്വീകരിക്കും.

kozhikode new ration card distribution

NO COMMENTS

LEAVE A REPLY