മോഡി – ട്രംപ് കൂടിക്കാഴ്ച അടുത്ത മാസം

modi trump

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത മാസം നടക്കാൻ സാധ്യത. ജൂൺ 26 മുതൽ 28വരെ മോഡി വാഷിംഗ്ടൺ സന്ദർശിക്കുമെന്ന് ഉന്നത വൃത്തങ്ങൾ സൂചന നൽകുന്നു. കൂടിക്കാഴ്ചയിൽ എച്ച്-1 ബി വിസ ചർച്ചയാകും. എൻഎസ്ജി അംഗത്വ വിഷയവും ഇന്ത്യ ചർച്ചയിൽ ഉൾപ്പെടുത്തും. ഇന്ത്യൻ വംശജർക്കെതിരായ ആക്രമണങ്ങളും ഇന്ത്യക്കാരായ തൊഴിലാളികളുടെ സുരക്ഷ എന്നിവയും മോഡി ട്രംപിന്റെ ശ്രദ്ധയിൽപ്പെടുത്തും.

NO COMMENTS

LEAVE A REPLY