43ദിവസങ്ങള്‍ കൊണ്ട് മിഷന്‍ പൂര്‍ത്തിയാക്കി ‘100 കുളം അമ്പതു ദിനം’ പദ്ധതി

pond cleaning

അമ്പതു ദിവസം കൊണ്ട് ലക്ഷ്യമിട്ടത് നൂറ് കുളങ്ങൾ വൃത്തിയാക്കാനാണ്. പക്ഷെ ദിനങ്ങൾ ഇനിയും ബാക്കി നിൽക്കെ വൃത്തിയായത് 101 കുളങ്ങൾ. കുടിവെള്ള ക്ഷാമവും ശുദ്ധജല ലഭ്യതകുറവും വന്നതോടെ എറണാകുളം ജില്ലാ ഭരണകൂടമാണ് ‘100 കുളം അമ്പതു ദിനം’ പദ്ധതിക്ക് തുടക്കം കുറിച്ചത്. മെയ് 30 വരെയാണ് പദ്ധതി. 43 ദിവസം കൊണ്ട് തന്നെ 101 പൂർത്തിയാക്കി. പദ്ധതിക്ക് ലഭിച്ച പൊതുജനങ്ങളുടെ പിന്തുണയും ആവശ്യവും പരിഗണിച്ച് മെയ് 30 വരെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. മെയ് 30 വരെ കഴിയാവുന്നത്ര കുളങ്ങള്‍ പദ്ധതിയില്‍ പെടുത്തി ശുചീകരിക്കും. പൂത്തോട്ട കെപിഎം എച്ച് എസ് എസ്, തലക്കോട് സെന്റ് മേരീസ് എച്ച് എസ് എസ്, പിറവം എംകെഎം എച്ച് എസ്എസ്, കൂത്താട്ടുകുളം എച്ച് എസ്എസ്, മാമലശ്ശേരി ജിഎച്ച് എസ്എസ്, ഇലഞ്ഞി സെന്റ് പീറ്റേഴ്‌സ് എച്ച്എസ്എസ്, പേഴക്കാപ്പിള്ളി ജിഎച്ച്എസ്എസ്, ചാത്തമറ്റം ജിഎച്ച്എസ്എസ്, തുറവൂര്‍ മാര്‍ ഓഗെയ്ന്‍ എച്ച്എസ്എസ് എന്നീ വിദ്യാലയങ്ങളിലെ എന്‍എസ്എസ് യൂണിറ്റുകളും ശുചീകരണപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തു.

kochi, pond cleaning,collector rajamanikyam,

 

NO COMMENTS

LEAVE A REPLY