ഇടപാടുകാരന്റെ അശ്രദ്ധയില്‍ നഷ്ടമായ പണം എസ്ബിഐ തിരിച്ച് നല്‍കണമെന്ന് കോടതി

SBI account should have minimum balance or else should pay fine Thomas Isaac SBI stopping free atm service SBI withdraws circular regarding free atm service SBI new service charges SBI decreases savings account interest rate

ഉപഭോക്താവിന്റെ അശ്രദ്ധ കൊണ്ട് തട്ടിപ്പിനിരയായി നഷ്ടപ്പെട്ട തുക ബാങ്ക് തിരികെ നല്‍കണമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്.  ആസാം സ്വദേശിയായ ജെ.സി.എസ് കടാകിനാണ് അനുകൂല വിധി.   മുപ്പതിനായിരത്തോളം രൂപയാണ് കടാകിന് നഷ്ടമായത്. ഈ  രൂപയും നഷ്ടപരിഹാരമായി 23,000 രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കണമെന്നാണ് ഉത്തരവ്. ആസാമിലെ സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ ഇതേ പുറപ്പെടുവിച്ചെങ്കിലും ഇതിനെതിരെ എസ്.ബി.ഐ ദേശീയ കമ്മീഷനില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

2012 ഓഗസ്റ്റ് എട്ടിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. രാത്രിയോടെ ബാങ്കില്‍ നിന്നെന്ന വ്യാജേന വന്ന ഫോണ്‍ കോളില്‍, എ.ടി.എം അപ്ഡേഷനുമായി ബന്ധപ്പെട്ടാണ് വിളിക്കുന്നതെന്നും കാര്‍ഡ് വിവരങ്ങള്‍ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. വിവരങ്ങള്‍ നല്‍കി ദിവസങ്ങള്‍ക്ക് ശേഷം അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ 28,949 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങിയെന്ന് കണ്ടെത്തുകയായിരുന്നു. ഈ ഇടപാടിന്റെ എസ്.എം.എസ് ഒന്നും തനിക്ക് ലഭിച്ചില്ലെന്നും പരാതിക്കാരന്‍ പറയുന്നു.  ഉപഭോക്താവിന്റെ വീഴ്ചകൊണ്ടുണ്ടാകുന്ന നഷ്ടങ്ങള്‍ ബാങ്ക് ഉത്തരവാദിയായിരിക്കില്ലെന്ന് നിബന്ധനകളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും എസ്.ബി.ഐ വാദിച്ചെങ്കിലും എന്നാല്‍ ഇതെല്ലാം ഉപഭോക്തൃ ഫോറം തള്ളുകയായിരുന്നു.

NO COMMENTS

LEAVE A REPLY