മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ അറിയണം ശ്രാവണിനെ

0
38
sravan

ഒരു മാതൃദിനത്തിലെന്നല്ല, എന്നും ഓര്‍ത്തിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമാണിത്. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്ക് ഒരു അപമാനമാണ് കര്‍ണ്ണാടകത്തിലെ കൊപ്പല്‍ ഗ്രാമത്തിലെ ശ്രാവണ്‍ എന്ന യുവാവ്. പണം ഉണ്ടായിട്ടും മാതാപിതാക്കളെ സംരക്ഷിക്കാത്ത, പണം ഇല്ലാത്ത കാരണം പറഞ്ഞ് മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ ശ്രാവണിനെ അറിയണം. രണ്ട് കിലോമീറ്റര്‍ ദൂരം അമ്മയേയും ചുമന്ന് ആശുപത്രിയില്‍ കൊണ്ട് പോകുന്ന ശ്രാവണിനെ.

മാതാവിനോടുള്ള സ്നേഹം കൊണ്ട് അമ്മയെ ഉന്ത് വണ്ടിയില്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തിലുള്ള ആശുപത്രിയിലേക്കാണ് ഈ കൊണ്ട് പോകുന്നത്. മുട്ട് വേദന കൊണ്ട് കഷ്ടപ്പെടുന്ന അമ്മ ഹനുമവ്വദാസിന് ഒരടി പോലും നടക്കാനാകില്ല. ആദ്യമൊക്കെ ഈ രണ്ട് കിലോമീറ്റര്‍ ദൂരം അമ്മയേയും ചുമന്ന് ശ്രാവണ്‍ നടന്നിരുന്നു. പിന്നീടാണ് ആശുപത്രിയാത്ര ഉന്തുവണ്ടിയിലാക്കിയത്.

sravan, mothers day,

NO COMMENTS

LEAVE A REPLY