അപകടമായി റോഡരികിലെ മരച്ചില്ലകൾ

BUS-ACCIDENT
മഴക്കാലമാകുന്നതോടെ റോഡരികിൽ മരങ്ങൾ കടുപുഴകുന്നതും ചില്ലകൾ ഒടിഞ്ഞ് വീഴുന്നതും സ്ഥിരം കാഴ്ചയാണ്. റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളും കാൽ നടയാത്രക്കാരും  മരങ്ങളോ ചില്ലയോ വീണ്  അപകടത്തിൽപെടുന്നത് പതിവാണ്. എന്നാൽ ഇത് മുൻകൂട്ടിക്കണ്ട് അപകട സാധ്യതയുള്ള ചില്ലകൾ മുറിച്ചുമാറ്റാൻ അധികാരികൾ ശ്രമിക്കാറില്ല. അപകടമുണ്ടാകുന്നത് വരെ കാത്തിരിക്കും അതാണ് പതിവ്.

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ രാജക്കാട് ദേശീയ പാതയിൽ മരങ്ങൾ കടപുഴകി. രാത്രിയായതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. റോഡരികിൽ ഉണങ്ങിയ മരങ്ങൾ നിൽക്കുന്നുണ്ടെങ്കിലും പലപ്പോഴും അധികൃതർ ഇത് മുറിച്ച് മാറ്റാൻ മെനക്കെടാറില്ല. ഇത് വിളിച്ചുവരുത്തുന്നത് വൻഅപകടങ്ങളാണ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE