Advertisement

ശിരോവസ്ത്രം ധരിച്ച യുവതിയ്ക്ക് നേരെ ബാങ്ക് ജീവനക്കാരുടെ ഭീഷണി

May 14, 2017
Google News 0 minutes Read
jameela

ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ അമേരിക്കയിൽ മുസ്ലീം യുവതിയെ ബാങ്കിൽനിന്ന് പുറത്താക്കി. ശിരോവസ്ത്രം മാറ്റിയില്ലെങ്കിൽ പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് യുവതിയെ ബാങ്കിൽനിന്ന് പുറത്താക്കിയത്. ജമീല മുഹമ്മദ് എന്ന യുവതിയ്ക്കാണ് വാഷിംഗ്ടണിലെ സൗണ്ട് ക്രഡിറ്റ് യൂണിയൻ ബാങ്കിന്റെ ശാഖയിൽവച്ച് ഈ ദുരനുഭവം ഉണ്ടായത്.

ഹിജാബ് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ വെള്ളിയായഴ്ചയായതിനാൽ അതിന് കഴിയില്ലെന്ന് ജമീല അറിയിച്ചു. ഇതാണ് ബാങ്ക് ജീവനക്കാരെ പ്രകോപിപ്പിച്ചത്. തൊപ്പികൾ, ശിരോവസ്ത്രങ്ങൾ, സൺഗ്ലാസ്സുകൾ, സ്‌കാർഫുകൾ എന്നിവ ബാങ്കിൽ നിരോധിച്ചതാണ്. ശിരോ വസ്ത്രം മാറ്റണമെന്ന നിർബന്ധം തുടർന്നപ്പോൾ ജമീല പുറത്തുപോയി സ്‌കാർഫ് മാറ്റി. എന്നാൽ ശിരോവസത്രവും മാറ്റണമെന്നായി ജീവനക്കാർ. ഇത് സമ്മതിക്കാതെ വന്നതോടെയാണ് ജീവനക്കാർ പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. തുടർന്ന് ഇടപാട് നടത്താനാകാതെ ജമീല ബാങ്കിൽനിന്ന് പുറത്തുപോകുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here