വിഴിഞ്ഞം ജെട്ടി നിർമാണം: ടെസ്റ്റ് പൈലിംഗ് പത്ത് ദിവസത്തിനുള്ളിൽ പൂർത്തിയാകും

vizhinjam jetty construction cabinet ministry orders judicial probe vizhinjam

വിഴിഞ്ഞം ജെട്ടി നിർമ്മാണത്തോടനുബന്ധിച്ചുള്ള ടെസ്റ്റ് പൈലിംഗ് പത്ത് ദിവസത്തിനുള്ളിൽ പൂർത്തിയാകും. തുറമുഖ നിർമ്മാണ പുരോഗതി വിലയിരുത്താൻ പ്രോജക്ട് ഡയറക്ടർ ഉൾപ്പെടുന്ന സംഘം അടുത്ത ദിവസമെത്തും. പുലിമുട്ട് നിർമ്മാണം ഉദ്ദേശിച്ച അളവിൽ പൂർത്തിയായതിനെ തുടർന്നാണ് ജെട്ടി നിർമ്മാണത്തിലേക്ക് കടക്കുന്നത്.

ആദ്യ ഘട്ടത്തിൽ 800 മീറ്റർ നീളത്തിലും 400 മീറ്റർ വീതിയിലുമാണ് ജെട്ടി നിർമ്മാണം. ഇതിനായി കടലിൽ ടെസ്റ്റ് പൈലിംഗ് ആരംഭിച്ചു. ലയിനർ ഫാബ്രിക്കേഷൻ ജോലികളും പുരോഗമിക്കുകയാണ്. ടെസ്റ്റ് പൈലിംഗ് പൂർത്തിയായതിന് ശേഷം വിജയമെന്ന് കണ്ടാൽ കടലിനുള്ളിൽ 800 ഓളം ഇടങ്ങളിൽ നൂറ് മീറ്റർ താഴ്ചയിൽ പൈലിംഗ് നടത്തി കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കും.

vizhinjam jetty construction

NO COMMENTS

LEAVE A REPLY