ഇ​മ്മാ​നു​വ​ൽ മാക്രോൺ അ​ധി​കാ​രമേറ്റു

emmanuel macron

ഫ്രാൻസിന്റെ ഐക്യം വീ​ണ്ടെ​ടു​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യു​മാ​യി ഇ​മ്മാ​നു​വ​ൽ മാക്രോൺ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റാ​യി അ​ധി​കാ​രമേറ്റു. പാ​രി​സി​ലെ എ​ലീ​സീ കൊട്ടാരത്തിൽ ആയിരുന്നു ചടങ്ങ്. സ്​​ഥാ​ന​മൊ​ഴി​യു​ന്ന പ്ര​സി​ഡ​ൻ​റ്​ ഫ്രാ​ങ്​​സ്വ ഒാ​ല​ൻ​ഡിൽ നിന്നാണ്​ മാ​ക്രോ​ൺ അധികാരമേറ്റെടുത്തത്​. ആണവായുധങ്ങളുടെ കോഡും മറ്റു രഹസ്യങ്ങളും ഒാലൻഡ്​ കൈമാറി. സത്യപ്രതിജ്​ഞ ചടങ്ങിൽ മക്രോണിന്റെ ഭാര്യ ബ്രിജിറ്റും സംബന്ധിച്ചു. ഫ്രാ​ൻ​സി​നെ ആധുനികതയിലേക്കു നയിക്കുമെന്നാണ് അധികാരമേറ്റ ശേഷം അദ്ദേഹം പ്രഖ്യാപിച്ചത്. ​ ഫ്രാൻസിന്റെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ്ര​സി​ഡ​ൻ​റാ​ണ്​ 39 വ​യ​സ്സു​ള്ള ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ.​

emmanuel macron, french president, sworn in

NO COMMENTS

LEAVE A REPLY