വർഷങ്ങളുടെ കാത്തിരിപ്പ്‌; ഇമാൻ തന്റെ കൈ ഉയർത്തിയതായി ഡോക്ടർമാർ

iman ahammed

ഭാരക്കൂടുതൽ കാരണം ശരീരം അനക്കാനാകാതിരുന്ന ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീ ഇമാൻ തന്റെ കൈ ഉയർത്തിയതായി ഡോക്ടർമാർ. ഇമാനെ ചികിത്സിക്കുന്ന അബുദാബിയിലെ ബുർജീൽ ആശുപത്രിയിലെ ഡോക്ടർമാരാണ് ഇമാൻ തളർന്നുകിടന്ന തന്റെ വലത് കൈ ഉയർത്തിയതായി അറിയിച്ചത്. 25 വർഷത്തിനിടെ ഇതാദ്യമായാണ് ഇമാൻ വലതുകൈ ഉയർത്തുന്നത്. എന്നാൽ ഇമാന്റെ അവസ്ഥ ഗുരുതരമാണെന്നും ഹൃദയ വാൽവിന് ദ്വാരം ഉണ്ടെന്നും ഇത് മാറ്റിവയ്ക്കാനുള്ള ശ്രമത്തിലാണെന്നും ഡോക്ടർമാർ പറഞ്ഞു.

NO COMMENTS

LEAVE A REPLY