മിസിസ് ഗ്ലോബൽ ഗോഡ്‌സ് ഓൺ കൺട്രി സൗന്ദര്യമൽസരം 20 ന്

mrs global gods own country grand finale

മിസിസ് ഗ്ലോബൽ ഗോഡ്‌സ് ഓൺ കൺട്രി സൗന്ദര്യമൽസരം 20നു ൈവകിട്ട് ആറിനു നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ നടക്കും. വിവാഹിതരായ മലയാളി വനിതകളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മൽസര വേദിയാണ് ഒരുക്കുന്നതെന്നു സംഘാടകർ അറിയിച്ചു.

ഓഡിഷനുകളിൽ ആയിരത്തിലേറെ പേരാണ് പങ്കെടുത്തത്. ഇതിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 26 പേരാണ് ഫൈനൽ റൗണ്ടിൽ മാറ്റുരയ്ക്കുന്നത്. ടൈറ്റിൽ ജേതാവിനു മൂന്നുലക്ഷം രൂപയും ഫസ്റ്റ് റണ്ണർ അപ്പിനു രണ്ടുലക്ഷവും സെക്കൻഡ് റണ്ണറപ്പിന് ഒരു ലക്ഷവും രൂപ സമ്മാനം ലഭിക്കും.

 

Mrs global gods own country grand finale

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews