സബ്സിഡി പിന്‍വലിച്ചു; ഇനി റേഷന്‍ പഞ്ചസാര ഇല്ല

sugar

കേന്ദ്രം പഞ്ചസാരയ്ക്ക് നല്‍കി വന്ന സബ്സിഡി നിറുത്തി. ഇനി റേഷന്‍കട വഴി കുറഞ്ഞ വിലയ്ക്ക് പഞ്ചസാര ലഭിക്കില്ല.ഏപ്രില്‍ 25മുതല്‍ റേഷന്‍ പഞ്ചസാരയുടെ വിതരണം നിലച്ചിരിക്കുകയാണ്. പതിമൂന്നര രൂപയ്ക്ക് പഞ്ചസാര വാങ്ങിച്ചിരുന്ന ബിപിഎല്‍ കുടുംബങ്ങള്‍ വരെ ഇനി നാല്‍പത്തിയഞ്ച് രൂപ നല്‍കി പഞ്ചസാര വാങ്ങണം.
മാര്‍ച്ചിലെ വിഹതമായി ലഭിച്ച പ‍ഞ്ചസാര ഇപ്പോള്‍ റേഷന്‍ കടകളില്‍ ഉണ്ട്. അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും ഇത് വിതരണം ചെയ്യാന്‍ കഴിയും എന്ന് ഉറപ്പില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഇതിന്റെ വിതരണം നിറുത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി പിന്‍വലിച്ചെന്ന് മന്ത്രി തിലോത്തമനും വ്യക്തമാക്കിയിട്ടുണ്ട്.

sugar, ration shop,p thilothaman,

NO COMMENTS

LEAVE A REPLY