കണ്ണൂരിലെ കൊലപാതകം; കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

pinarayi vijayan , adjournement motion Kerala assembly passes motion against slaughter ban, beef fest, beef ban

കണ്ണൂരിലെ കൊലപാതകത്തെ ന്യായീകരിക്കുന്നില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ചൂരക്കാട്ട് ബിജുവിന്റെ കൊലപാതകത്തിന് പിന്നിലുള്ളവരെ ഉടൻ പുറത്തുകൊണ്ടുവരും. സംഭവം ദൗർഭാഗ്യകരവും അപലപനീയവുമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഘർഷം ഒഴിവാക്കാൻ പോലീസ് കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

രാഷ്ട്രീയ സംഘർഷം ഒഴിവാക്കാൻ ശ്രമിക്കേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്തമാണ്. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്താനുള്ള ശ്രമങ്ങൾ തുടരും. കണ്ണൂരിൽ അഫ്‌സ്പ കൊണ്ടുവരണമെന്ന ബിജെപി നിലപാടിനോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി. അഫ്‌സ്പ നടപ്പാക്കിയ എല്ലായിടങ്ങളിലും പൗരാവകാശ ലംഘനമാണ് നടന്നത്. അതിനാൽ കേരളത്തിലേക്ക് അഫ്‌സ്പ കൊണ്ടുവരണമെന്ന ബിജെപി നിലപാടിനോട് യോജിക്കിനാവില്ല. സിപിഎം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്നാണ് പൊലീസിനു ലഭിച്ച മൊഴി. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പറഞ്ഞു.

NO COMMENTS

LEAVE A REPLY