മുത്തലാഖ് അവസാനിപ്പിച്ചാൽ പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രം

triple talaq

മുത്തലാഖ് അവസാനിപ്പിച്ചാൽ മുസ്ലീം വിവാഹ മോചനത്തിനായി പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. മുത്തലാഖുമായി ബന്ധപ്പെട്ട് വാദം കേൾക്കുന്ന പ്രത്യേക ഭരണഘടനാ ബഞ്ചിന് മുന്നിലാണ് ഇക്കാര്യം അറിയിച്ചത്. അറ്റോർണി ജനറൽ മുകുൾ റോത്തകിയാണ് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായത്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും അടക്കമുള്ള മുസ്ലീം രാജ്യങ്ങൾ ഇന്ത്യയിലെ മുത്തലാഖ് നിയമത്തെ അംഗീകരിക്കുന്നില്ലെന്നും മുകുൾ റോത്തഗി കോടതിയെ അറിയിച്ചു.

triple talaq| supreme court| central govt|

NO COMMENTS

LEAVE A REPLY