റോഡരികിൽ സൗരോർജ ടെലിഫോണുകൾ സ്ഥാപിച്ച് ദുബൈ

UAE

സൈക്കിൾ ട്രാക്കുകളിലെ യാത്രികർക്ക് അടിയന്തിര ഘട്ടത്തിൽ ബന്ധപ്പെടുന്നതിന് റോഡരികിൽ സൗരോർജ ടെലിഫോണുകൾ സ്ഥാപിച്ച് ദുബൈ. അൽ ഖുദ്‌റയിലെ 78 കിലോ മീറ്റർ സീഹ് അൽ സലാം ട്രാക്കിലാണ് 30 സൗരോർജ ഫോണുകളാണ് സ്ഥാപിച്ചത്. റോഡ് ഗതാഗത അതോറിറ്റിയും ദുബൈ പൊലീസും ഇത്തിസലാത്തുമായി ചേർന്നാണ് ഈ സംവിധാനം നടപ്പാക്കുക.

2.25 കിലോമീറ്റർ പരിധിയിലാണ് ഫോണുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇവ പകൽ സമയത്ത് ഓറഞ്ചു നിറത്തിലും രാത്രിയിൽ വെള്ളനിറത്തിലും ആണ് കാണപ്പെടുക. ഏത് കാലാവസ്ഥയിലും ഈ ഫോണുകൾ പ്രവർത്തന ക്ഷമമാണ്. യാത്രികർക്ക് അടിയന്തിര ഘട്ടങ്ങളിൽ ഈ ഫോണുകൾ മുഖേന സഹായം തേടാം. ജനങ്ങളുടെ സുരക്ഷയും സന്തോഷവും ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി.

NO COMMENTS

LEAVE A REPLY