സിപിഐ ജില്ലാ കമ്മറ്റിയംഗത്തിന്റെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു

accident national highway

സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും കുടുംബാംഗങ്ങളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഒരു മരണം. പണിക്കൻകുടി ഞാറക്കുളം മഞ്ജുഷ്ആണ് മരിച്ചത്. അപകടത്തില്‍മൂന്നു പേർക്ക് പരിക്കേറ്റു.  പിതാവും സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ എൻ.വി ബേബി, മാതാവ് ആൻസി, ഡ്രൈവർ ജയൻ  എന്നിവർക്കാണ് പരിക്കേറ്റത്.

ഇസ്രയേൽ യാത്ര കഴിഞ്ഞ് മടങ്ങി വന്ന ബേബിയേയും ഭാര്യയേയും നെടുംബാശേരി വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടുവരും വഴിയായിരുന്നു അപകചം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. കരിമണൽ പോലീസ് സ്റ്റേഷന് സമീപം ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ മഞ്ജുഷ് മരണമടഞ്ഞു.
പരിക്കേറ്റവരെ എറണാകുളം രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  മഞ്ജുഷിന്റെ മൃതദേഹം കോതമംഗലം താലൂക്കാശുപത്രി മോർച്ചറിയിൽ.

accident, kochi,major gold hunt at nedumbassery,

NO COMMENTS

LEAVE A REPLY