കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ 93കോളേജുകള്‍ക്ക് പ്രവേശന വിലക്ക്

Calicut university

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ 93കോളേജുകള്‍ക്ക് ഈ അധ്യയന വര്‍ഷം വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് വിലക്ക്. പട്ടികജാതി-വർഗ വിദ്യാർഥികളുടെ പരീക്ഷാഫീസിനത്തിൽ ലഭിക്കുന്ന സർക്കാർ ഗ്രാന്റ് യഥാസമയം സർവകലാശാലയിൽ അടയ്ക്കാത്ത കോളേജുകള്‍ക്കാണ് സര്‍വകലാശാല വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അഫിലിയേഷൻ പുതുക്കൽ ഉൾപ്പെടെയുള്ള സർവകലാശാലാ സേവനങ്ങൾ ഈ കോളേജുകളിൽ നടത്തേണ്ടെന്നാണ് തീരുമാനം. എന്നാല്‍ പരീക്ഷാനടത്തിപ്പിന് മുടക്കമുണ്ടാകില്ല. പണമടച്ച് ബാധ്യതാരഹിത സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ഈ കോളേജുകള്‍ക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനാവൂ.

calicut university, students, college, admission,degree students, degree admission

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews