സെന്‍കുമാറിനെതിരെയുള്ള നിയമ പോരാട്ടം; സര്‍ക്കാറിന് ചെലവായത് മൂന്ന് കോടി

senkumar

ടി പി സെൻ കുമാറും സർക്കാരും തമ്മിൽ നടന്ന നിയമ പോരാട്ടത്തിനായി സർക്കാരിന് ചെലവ് ഏകദേശം മൂന്നു കോടിയോളം രൂപ. വിവരാവകാശ രേഖ പ്രകാരമാണ് കണക്കുകൾ പുറത്തു വന്നത്. ഡൽഹിയിൽ കേസ് നടത്തുന്ന അ​ഭി​ഭാ​ഷ​ക​ർ​ക്ക് ഫ​യ​ലു​ക​ളെ​ത്തി​ക്കാ​ൻ തിരുവനന്തപുരത്തു നിന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ 150 ത​വ​ണ​യോ​ളം ​യാ​ത്ര ന​ട​ത്തി.  ഹ​രീ​ഷ് സാ​ൽ​വേ​ക്ക്​ 80ല​ക്ഷം ഫീ​സ് ന​ൽ​കി. സാ​ൽ​വേ​​യെ  കേ​സിൽ സഹായിച്ച 30 അ​ഭി​ഭാ​ഷ​ക​ർ​ക്ക് പ്ര​ത്യേ​കം ഫീ​സ് ന​ൽ​കി. സ​ർ​ക്കാ​റി​നു​ വേ​ണ്ടി ഹാ​ജ​രാ​യ പി.​പി. റാ​വു, സി​ദ്ധാ​ർ​ഥ്​ ലൂ​ത്ര, ജ​യ​ദീ​പ് ഗു​പ്ത എ​ന്നി​വ​ർ​ക്കും ദ​ശ​ല​ക്ഷ​ങ്ങ​ൾ ന​ൽ​കി.

tp senkumar,pinarayi vijajan,DGP,lok nath behra,

NO COMMENTS

LEAVE A REPLY