Advertisement

പുതുക്കിയ ഡ്രൈവിംഗ് പരീക്ഷ മെയ് 22മുതല്‍

May 16, 2017
Google News 2 minutes Read
driving test, new reformation

പുതുക്കിയ രീതിയിലെ ഡ്രൈവിംഗ് പരീക്ഷകള്‍ മെയ് 22മുതല്‍ നടക്കും. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. എന്നാല്‍ പെട്ടെന്ന് പുതിയ പരീക്ഷ നടത്താനാകില്ലെന്ന നിലപാടിലാണ് പരിശാലകര്‍. പത്തനംതിട്ടയില്‍ പരീക്ഷാ ഗ്രൗണ്ടുകളില്‍ സമരം നടത്താനാണ് തീരുമാനം.
പുതിയ മാറ്റങ്ങള്‍ ഇവയാണ്
നാലുചക്രവാഹനങ്ങളുടെ ലൈസന്‍സിനായി എച്ച് എടുക്കുമ്പോള്‍ ഇനിമുതല്‍ തിരിഞ്ഞ് നോക്കാനാകില്ല, കണ്ണാടി നോക്കി വേണം റിവേഴ്സ് എടുക്കാന്‍ മാത്രമല്ല, എച്ച് എടുക്കാന്‍ വയ്ക്കുന്ന കമ്പികളുടെ ഉയരം അഞ്ച് അടിയില്‍ നിന്ന് രണ്ടരയടിയാക്കി കുറച്ചിട്ടുണ്ട്. വളയ്ക്കാനായി ഡ്രൈവിങ് സ്ക്കൂളുകള്‍ക്ക് ഇനി അടയാളം വയ്ക്കുാനുമാകില്ല. വരുന്ന തിങ്കളാഴ്ച മുതല്‍ പുതിയ മാറ്റങ്ങളോടെയാണ് ടെസ്റ്റുകള്‍ നടക്കുക.

റോഡ് ടെസ്റ്റില്‍ ഇനി നിരപ്പായ സ്ഥലത്ത് ഓടിക്കുന്നതിന് പുറമെ കയറ്റത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടി വിജയകരമായി മുന്നോട്ട് എടുക്കുകയും വേണം. പുറം നാടുകളിലെ പോലെ റിവേഴ്സ് ഗിയറില്‍ പാര്‍ക്ക് ചെയ്തും കാണിച്ചാലേ ഇനി ലൈസന്‍സ് ലഭിക്കൂ. ക്യാമറകളുടെ സഹായത്തോടെ ഡ്രൈവിങ് ടെസ്റ്റുകള്‍ നടത്താനും, പരിശോധനയ്ക്ക് സെന്‍സറുകളും കൊണ്ട് വരാനും അധികൃതര്‍ തീരുമാനമെടുത്തിട്ടുണ്ട്. അപകടങ്ങള്‍ കുറയ്ക്കാനാണ് പുതിയ നടപടി എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

driving test,driving licence,H driving test,new reformation in driving test,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here