റാൻസംവെയറിന്റെ ഭീഷണി കുറഞ്ഞു വരുന്നതായി റിപ്പോർട്ട്

ransomware virus

വാനാക്രൈ റാൻസംവെയറിന്റെ ഭീഷണി കുറഞ്ഞു വരുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ വൻതോതിലുള്ള സുരക്ഷാകവചമൊരുക്കി വൈറസ് ഭീഷണി ഒരു പരിധി വരെ തടയനായതായി അധികൃതർ അറിയിച്ചു. ജാഗ്രത നിർദേശത്തെ യഥാസമയം സ്വീകരിച്ച ഐ ടി രംഗത്തെ നടപടികളാണ് ഇന്ത്യയിൽ ആക്രമണത്തെ ചെറുത്തത് . അതെ സമയം കേരളത്തിലെയും ആന്ധ്രയിലെയും സംഭവങ്ങൾ ഏറെ ഗൗരവം ഉള്ളതാണെന്നും വ്യാപനം തടയാൻ ഇരു സംസ്ഥാനങ്ങളും ശ്രദ്ധിക്കണമെന്നും ഇന്ത്യയിലെ ഐ ടി അധികൃതർ മുന്നറിയിപ്പ് നൽകി. ബാങ്കിങ് മേഖലകളെ വാനാക്രൈ റാൻസംവെയർ സാരമായി ബാധിച്ചില്ല. റഷ്യ ചൈന എന്നീ രാജ്യങ്ങളിൽ ശക്തമായ വാനാക്രൈ റാൻസംവെയർ ആക്രമണം തുടരുകയാണ്.

ransomware,cyber attack kerala ransomware

NO COMMENTS

LEAVE A REPLY