ഗാസി ബാബ ദര്‍ഗയുടെ സ്ഥാനത്ത് സൂര്യക്ഷേത്രം പണിയാന്‍ വിഎച്ച്പിയ്ക്ക് അനുമതി നല്‍കി

darga
ഗാസി ബാബ ദര്‍ഗയുടെ സ്ഥാനത്ത് സൂര്യക്ഷേത്രം പണിയാന്‍ വിഎച്ച്പിക്ക് അനുമതി നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദര്‍ഗ സ്ഥിതിചെയ്യുന്ന ബഹ്‌റൈച്ചിയില്‍ ക്ഷേത്രം പണിയാനും അതേ ജില്ലയില്‍ തന്നെ ഒരു സ്മാരകവും പണിയാനാണ് ആദിത്യനാഥ് അനുമതി നല്‍കിയിരിക്കുന്നത്.
11ാം നൂറ്റാണ്ടില്‍ ഗാസി സയ്യിദ് സലാര്‍ മസൂദുമായി യുദ്ധം ചെയ്ത രാജ സുഹല്‍ദേവിന്റെ ഓര്‍മ്മക്കായി സൂര്യക്ഷേത്രം പണിയണമെന്ന് വിഎച്ച്പി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രം തകര്‍ത്തുകൊണ്ടാണ് ഗാസി ബാബ ദര്‍ഗ സ്ഥാപിച്ചതെന്നാണ് വിഎച്ച്പിയുടെ ആരോപണം.
yogi adithya nath, up, gazi baba darga, soorya kshethra

NO COMMENTS

LEAVE A REPLY