യു.എസുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ട്രംപ് റഷ്യയുമായി ചര്‍ച്ച ചെയ്തു

donald-trumph

റഷ്യന്‍ വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ യു.എസുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തിയെന്ന് ആരോപണം. കഴിഞ്ഞ ആഴ്ചയായിരുന്നു കൂടിക്കാഴ്ച.  ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായ നടപടിയെ കുറിച്ചുള്ള പദ്ധതിയാണ് ട്രംപ് വെളിപ്പെടുത്തിയത്.  രഹസ്യാന്വേഷണ വിഭാഗത്തിന്റെ അനുമതിയില്ലാതെയാണ് ഈ വെളിപ്പെടുത്തല്‍.  റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്, റഷ്യന്‍ അംബാസഡര്‍ സെര്‍ജി കിസ്ല്യാക് എന്നിവരുമായാണ്  വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ട്രംപ് കൂടിക്കാഴ്ച നടത്തിയത്.

രണ്ട് യു.എസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ചര്‍ച്ചയെ കുറിച്ചുള്ള സൂചന പുറത്തുവിട്ടത്. വാഷിംഗ്ടണ്‍ പോസ്റ്റും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ആരോപണം വൈറ്റ് ഹൗസ് നിഷേധിച്ചു.

russia, trumph, meeting,white house,

NO COMMENTS

LEAVE A REPLY