കെ പി സി സി തരൂരിനൊപ്പം; രാജീവ് ചന്ദ്രശേഖറിനെതിരെ നിയമ നടപടിക്ക് നീക്കം

ശശി തരൂരിനെതിരായ നീക്കം ; ട്വന്റിഫോർ വാർത്ത കെ പിസി സി ചർച്ച ചെയ്തു

ശശി തരൂരിനെ നിയമത്തിൽ കുടുക്കി ജയിലിൽ അടയ്ക്കാൻ നീക്കം നടത്തുന്നുവെന്ന് ട്വന്റിഫോർ ഇന്നലെ പുറത്തുവിട്ട വാർത്തയിലെ വിശദശാംശങ്ങൾ കെ പി സി സി ചർച്ച ചെയ്തു. തരൂരിനെതിരെ റിപ്പബ്ലിക് ചാനൽ നിരന്തരം വ്യാജ വാർത്തകളാണ് ചെയ്യുന്നതെന്ന് കെ പി സി സി വിലയിരുത്തി. ശശി തരൂർ എം പി യ്ക്കെതിരെ നിരന്തരം വ്യാജ വാർത്തകൾ ചെയ്തു തലസ്ഥാനത്തെ തെരഞ്ഞെടുപ്പിലേക്ക് തള്ളിവിടാനുള്ള നീക്കം നടക്കുന്നതിന് പിന്നിൽ റിപ്പബ്ലിക് ചാനൽ ഉടമ രാജീവ് ചന്ദ്രശേഖരിന്റെ സീറ്റ് മോഹമാണെന്നും കെ പി സി സി യിൽ അഭിപ്രായം ഉയർന്നു. രാജീവ് ചന്ദ്രശേഖറിനെതിരെ വേണ്ടി വന്നാൽ നിയമ നടപടികൾ കൈക്കൊള്ളുമെന്നും കെ പി സി സി യുടെ അധ്യക്ഷന്റെ ചുമതല വഹിക്കുന്ന എം എം ഹസ്സൻ ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു.

Read Also : തരൂരിനെ ജയിലിൽ അടച്ച് തിരുവനന്തപുരത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്താൻ നീക്കം ?

നിലവിൽ ഒരു തെളിവും ശശിതരൂരിനെതിരെ ഇല്ലെന്നിരിക്കെ അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിന്റെ പിന്നിൽ ചാനലിന്റെ ഉടമകളിലൊരാളായ രാജീവ് ചന്ദ്രശേഖർ എം പിയുടെ ഗൂഢലക്ഷ്യമാണെന്ന് കെപിസിസി അധ്യക്ഷൻ എം എം ഹസ്സൻ ട്വന്റിഫോർന്യൂസിനോട് പറഞ്ഞു. തരൂരിനെ ജയിലിൽ അടച്ച് തിരുവനന്തപുരത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്താൻ നീക്കം നടക്കുന്നതായി കഴിഞ്ഞ ദിവസം ട്വന്റിഫോർന്യൂസ് വാർത്ത നൽകിയിരുന്നു.  സുനന്ദപുഷ്‌കർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ് ആളിക്കത്തിച്ച് ശശി തരൂരിനെ താൽക്കാലികമായെങ്കിലും അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കാൻ നീക്കം നടക്കുന്നതായും അതുവഴി തെരഞ്ഞടുപ്പ് നടത്താനുമാണ് പദ്ധതി. ഈ വാർത്തയിലെ നിജസ്ഥിതി ബോധ്യമായതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വം ഇന്ന് വിളിച്ച് ചേർത്ത യോഗത്തിലാണ് നടപടിയ്ക്കും ശക്തമായ പ്രതിഷേധത്തിനും നേതൃത്വം തീരുമാനമെടുത്തത്.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എം പിയായ ശശിതരൂരിനെ പുറത്താക്കി, മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് കൊണ്ടുവരിക എന്നതാണ് രാജീവ് ചന്ദ്രശേഖറിന്റെ ലക്ഷ്യം. അതുവഴി തിരുവനന്തപുരത്ത് നിന്ന് മത്സരിക്കാനും രാജീവ് ചന്ദ്രശേഖർ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും എം എം ഹസ്സൻ പറഞ്ഞു. ഇതിനെതിരെ ശക്തമായ തരത്തിൽ പ്രതിഷേധിക്കാനും അതിലുപരി പ്രതികരിക്കാനും തന്നെയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനമെന്നും എം എം ഹസ്സൻ. റിപ്പബ്ലിക് ചാനലിന്റെ ആരോപണങ്ങൾക്കെതിപരെ നിയമ നടപടിയ്‌ക്കൊരുങ്ങുമെന്നും എം എം ഹസ്സൻ ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം മണ്ഡലത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറാകാൻ ബി ജെ പി ജില്ലാ സംസ്ഥാന നേതാക്കൾക്ക് നിർദേശം നൽകിയതായും ട്വന്റിഫോർ വാർത്ത നൽകിയിരുന്നു. ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട നാല് അസംബ്ലി മണ്ഡലങ്ങളിൽ പ്രവർത്തനം ശക്തമാക്കാനാണ് നിർദേശം. വട്ടിയൂർക്കാവ് , തിരുവനന്തപുരം , നേമം , കഴക്കൂട്ടം എന്നീ അസംബ്ലി മണ്ഡലങ്ങളിൽ ജനങ്ങളുമായി കൂടുതൽ അടുത്ത് നിൽക്കുന്ന പ്രവർത്തനങ്ങൾ നടത്താനാണ് കേന്ദ്ര നേതൃത്വത്തിൽ നിന്നും നിർദേശം എത്തിയിരിക്കുന്നത്. ഈ മണ്ഡലങ്ങളിൽ ആർ എസ് എസുമായി ഒരു തരത്തിലും അഭിപ്രായ ഭിന്നതയ്ക്ക് നിൽക്കരുതെന്നും വാക്കാലുള്ള നിർദേശം ഉണ്ട്.

തരൂരിനെ ജയിലിൽ അടച്ച് തിരുവനന്തപുരത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്താൻ നീക്കം ?

kpcc against rajeev chandrasekhar on shashi tharoor -republic issue

NO COMMENTS

LEAVE A REPLY