കുഞ്ഞിനെ രക്ഷിച്ച കെഎസ്ആർടിസി ജീവനക്കാർക്ക് ഗതാഗതമന്ത്രിയുടെ പാരിതോഷികം

thomas chandi

അപമാസ്മാര രോഗം പ്രകടിപ്പിച്ച കുഞ്ഞിനെ രക്ഷിക്കാൻ സഹായിച്ച കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർക്കും ഡ്രൈവർക്കും ഗതാഗത വകുപ്പ് മന്ത്രിയുടെ ശമ്പളത്തിൽ നിന്നും 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. തന്റെ ആദ്യ ശമ്പളത്തിൽനിന്ന് 25000 രൂപ വീതം ഇരുവർക്കും നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി അറിയിച്ചു.

ശനിയാഴ്ച രാത്രി 10 മണിയോടെ അങ്കമാലിയിൽ നിന്നും ചങ്ങനാശ്ശേരിയിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസിൽ, മൂവാറ്റുപുഴയിൽ നിന്നും കയറിയ നാല് വയസ്സുള്ള കുഞ്ഞിനാണ് അപസ്മാരം ഉണ്ടായത്. സമയോചിതമായ നടപടിയിലൂടെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതിനാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

ചങ്ങനാശ്ശേരി ഡിപ്പോയിലെ കണ്ടക്ടർർ ബിനു അപ്പുക്കുട്ടൻ, ഡ്രൈവർ കെ.വി വിനോദ് കുമാർ എന്നിവരാണ് കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചത്. ഇരുവരെയും മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും പാരിതോഷികം പ്രഖ്യാപിച്ചത് അറിയിക്കുകയും ചെയ്തു. ഇത് സമൂഹത്തിനാകെ മാതൃകയാകണം. ഓരോ കെ.എസ്.ആർ.ടി.സി ജീവനക്കാരനും ഇതുപോലെ തങ്ങളുടെ യാത്രക്കാരോട് പെരുമാറുവാൻ പ്രേരണയായി ഇത് മാറണം. ഗതാഗത വകുപ്പ് ജനങ്ങൾക്കാകെ നല്ല സേവനം നൽകുന്നതിലൂടെ പൊതുഗതാഗതം കൂടുതൽ ജനകീയമാകുമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY