ഉള്ളിയ്ക്ക് റെക്കോർഡ് വില

onion price onion price hike

കേരളത്തിൽ ഉള്ളി വില കുതിച്ചുയരുന്നു. ചെറിയ ഉള്ളിയുടെ വില മൂന്നിരട്ടി ഉയർന്ന് കിലോയ്ക്ക് 130 രൂപയായി. നേരത്തേ ഒരു കിലോഗ്രാമിന് 40 രൂപയായിരുന്നു. ഇത് ഉള്ളിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണെന്നാണ് വ്യാപാരികൾ പറയുന്നത്.

തമിഴ്‌നാട്ടിൽ നിന്നാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ ഉള്ളി എത്തുന്നത്. പൊള്ളാച്ചിയിൽത്തന്നെ ഉള്ളിക്ക് 100 രൂപയാണ് വില. ഇത് 130 രൂപയ്ക്കാണ് ചെറുകിട കച്ചവടക്കാർ വിൽക്കുന്നത്.

തമിഴ്‌നാട്ടിലെ വരൾച്ച മൂലം ഉള്ളി ഉത്പാദനം കുറഞ്ഞതാണ് വില വർദ്ധനയ്ക്ക് കാറണം. വരൾച്ചഇനിയും തുടർന്നാൽ വില കൂടാനാണ് സാധ്യത. അതേസമയം സവാളവില വളരെ കുറവാണ്. കിലോഗ്രാമിന് 13 രൂപ മുതൽ 15 രൂപ വരെയാണ് ഇപ്പോൾ സവാളയ്ക്ക് പൊതുവിപണിയിലെ വില. കേരളത്തിലേക്ക് പ്രധാനമായും പൂനെയിൽ നിന്നാണ് സവാളയെത്തുന്നത്.

NO COMMENTS

LEAVE A REPLY