മുത്തലാഖ്; സുപ്രീം കോടതിയിൽ വാദം ഇന്നും തുടരും

triple talaq

മുത്തലാഖ് കേസിൽ മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ വാദം സുപ്രീംകോടതിയിൽ ഇന്നും തുടരും. മുസ്ലീം സമുദായത്തിന്റെ വിശ്വാസമായ മുത്തലാഖിനെ ഭരണഘടനാപരമായി ചോദ്യം ചെയ്യാനാകില്ലെന്ന വാദമാണ് ഇന്നലെ മുസ്ലീം വ്യക്തിനിയമ ബോർഡ് സുപ്രീം കോടതിയിൽ ഉന്നയിച്ചത്.

മുത്തലാഖിൽ മാറ്റം ആവശ്യമെങ്കിൽ അത് വരുത്തേണ്ടത് സമുദായം ആണെന്നും മുസ്ലീം വ്യക്തിനിയമ ബോർഡ് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിൽ കോടതി ഇന്നും തുടർവാദം കേൾക്കും. ചീഫ് ജസ്റ്റിസ് ജെ എല് ഖെഹാർ അധ്യക്ഷനായ ബഞ്ചാണ് മുത്തലാഖ് കേസിൽ വാദം കേൾക്കുന്നത്.

 

triple talaq| supreme court|

NO COMMENTS

LEAVE A REPLY