കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു

anil madav dave

കേന്ദ് പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു, അറുപത് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ആര്‍എസ്എസിലൂടെ പൊതു രംഗത്ത് എത്തിയ ദവെ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. മധ്യപ്രദേശിലെ ഭട്നഗറിലെ സ്വ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി.

ദവെയുടെ മരണം വലിയ നഷ്ടമെന്ന് പ്രധാമന്ത്രി പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY