തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ തെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് മികച്ച വിജയം

bypoll

സംസ്ഥാനത്തെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയം. പത്തനംതിട്ടയില്‍ യുഡിഎഫ് പഞ്ചായത്ത് പ്രസിഡണ്ടിന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം നേടി.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നഷ്ടമായ മൂന്ന്‍ വാര്‍ഡുകള്‍ എല്‍ഡിഎഫ്  ഇക്കുറി പിടിച്ചെടുത്തു. രണ്ടിടത്ത് യുഡിഎഫില്‍ നിന്നും ഒരിടത്ത് സ്വതന്ത്രനില്‍ നിന്നുമാണ് സീറ്റ് പിടിച്ചത്.

പത്തനംതിട്ട മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് കിഴക്കേക്കര വാര്‍ഡില്‍ ജേക്കബ്ബ് തോമസ് വിജയിച്ചു.87 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്. പത്തനംതിട്ട മുനിസിപ്പാലിറ്റി കുമ്പഴ വെസ്റ്റ് വാര്‍ഡില്‍  കോണ്‍ഗ്രസ് ഐയിലെ ആമിനാബീവിയാണ് വിജയിച്ചത്. ആലപ്പുഴ എഴുപുന്ന ഗ്രാമപഞ്ചായത്ത് കുമാരപുരം വാര്‍ഡില്‍ സിപി എമ്മിലെ സീതമ്മ വിജയിച്ചു. തൃശ്ശൂര്‍ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്  നടുവിക്കര വെസ്റ്റ് വാര്‍ഡില്‍ സിപിഐ എമ്മിലെ വി ജി അനില്‍കുമാര്‍ വിജയിച്ചു.

മലപ്പുറം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡിലും മുസ്ളീംലീഗ് വിജയിച്ചു. ആലങ്കോട് ഗ്രാമപഞ്ചായത്ത് ചിയാനൂരില്‍ , കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ചെങ്ങാനിയില്‍ ആണ് വിജയിച്ചത്.

കോഴിക്കോട് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു. കോഴിക്കോട് ഫറോക്ക് മുനിസിപ്പാലിറ്റി ഇരിയംപാട് വാര്‍ഡില്‍ സിപി എമ്മിലെ കെ എം അഫ്സല്‍ 82 വോട്ടിന് വിജയിച്ചു. പന്തലായനി ബ്ളോക്ക് പഞ്ചായത്ത് വെങ്ങളം വാര്‍ഡില്‍ സിപി എമ്മിലെ പി ടി നാരായണി മികച്ച നേട്ടം കൊയ്തു. 1251 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. ചെക്യാട് ഗ്രാമപഞ്ചായത്ത് പാറക്കടവ് വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു.
കണ്ണൂര്‍ ജില്ലയില്‍ മുന്നിടത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുന്നിടത്തും എല്‍ഡിഎഫ് വിജയിച്ചു.പയ്യന്നൂര്‍ മുനിസിപ്പാലിറ്റി  കണ്ടങ്കാളി നോര്‍ത്ത് വാര്‍ഡില്‍ സിപിഐ എമ്മിലെ പ്രസീദ , മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഉരുവച്ചാല്‍ സിപി എമ്മിലെ എ കെ  സുരേഷ്കുമാര്‍ എന്നിവര്‍ വിജയിച്ചു. പായം ഗ്രാമപഞ്ചായത്ത് മട്ടിണി വാര്‍ഡില്‍ സിപിഎമ്മിലെ എ കെ സുരേഷ് കുമാറാണ് വിജയിച്ചത്.

LDF, By election, Kerala By Election

NO COMMENTS

LEAVE A REPLY