Advertisement

ഇന്ത്യയിലെ ആദ്യ ഗർഭാശയം മാറ്റിവെക്കൽ ശസ്ത്രക്രിയ പുനെയിൽ

May 18, 2017
Google News 1 minute Read
indias first womb transplantation surgery pune

ഇന്ത്യയിൽ ആദ്യമായി ഗർഭാശയം മാറിവെക്കൽ ശസ്​ത്രക്രിയ പുനെയിൽ ഇന്ന്​ നടക്കും. പുനെയിലെ ഗാലക്​സി​ കെയർ ലാപ്രോസ്​കോപ്പി ഇൻസ്​റ്റിറ്റ്യൂട്ടിലാണ്​ ശസ്​ത്രക്രിയ നടത്തുന്നത്​. ഗർഭാശയമില്ലാത്ത 21 കാരിയായ യുവതിക്ക്​ അമ്മയു​ടെ ഗർഭാശയം​ മാറ്റിവെക്കുകയാണ്​.  12 ഡോക്​ടർമാരടങ്ങിയ സംഘം ശസ്​ത്രക്രിയ ആരംഭിച്ചു.

എട്ടു മണിക്കൂർ ദൈർഘ്യമുള്ള ശസ്​ത്രക്രിയയാണ്​ നടക്കുന്ന​തെന്ന്​ ഡോക്​ടർമാരുടെ സംഘം അറിയിച്ചു. ലാപ്രോസ്​കോപ്പിക്​ വിദ്യയിലൂടെ അമ്മയുടെ ഗർഭാശയം എടുത്ത്​ മകളിലേക്ക്​ വെക്കുകയാണ്​ ചെയ്യുന്നത്​. കുറച്ചുമാസങ്ങളായി ശസ്​ത്രക്രിയക്ക്​ ​വേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു ആശുപത്രി. ഏഴ്​–എട്ട്​ ലക്ഷം രൂപയാണ്​ ശസ്​ത്രക്രിയയുടെ ചെലവ്​.

indias first womb transplantation surgery pune

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here