ഇ​റാ​ൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ

iran prez election tomorrow

അ​ടു​ത്ത പ്ര​സി​ഡ​ൻ​റി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ  ഇ​റാ​ൻ ജ​ന​ത നാ​ളെ പോ​ളി​ങ്​ ബൂ​ത്തി​ലേ​ക്ക്. 2015ലെ ​നാ​ഴി​ക​ക്ക​ല്ലാ​യ ആ​ണ​വ​ക​രാ​റി​നു ശേ​ഷം ന​ട​ക്കു​ന്ന പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. ആ​ണ​വ പ​രി​പാ​ടി​ക​ൾ നി​ർ​ത്തി​വെ​ക്കു​ന്ന​തി​നു പ​ക​ര​മാ​യി ഇ​റാ​നു​മേ​ൽ ചു​മ​ത്തി​യ ഉ​പ​രോ​ധ​ങ്ങ​ൾ എ​ടു​ത്തു​ക​ള​യു​മെ​ന്നാ​യി​രു​ന്നു വ​ൻ ശ​ക്​​തി​ക​ളു​മാ​യി നി​ല​വി​ൽ​വ​ന്ന ആ​ണ​വ​ക​രാ​റി​​ലെ  വ്യ​വ​സ്​​ഥ. യു.​എ​സി​ൽ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ പ്ര​സി​ഡ​ൻ​റാ​യി അ​ധി​കാ​ര​മേ​റ്റ​തോ​ടെ ആ​ണ​വ​ക​രാ​റി​​െൻറ നി​ല​നി​ൽ​പു​ത​ന്നെ ഭീ​ഷ​ണി​യി​ലാ​ണെ​ങ്കി​ലും ത​ൽ​ക്കാ​ലം ഇ​റാ​നെ പ്ര​കോ​പി​പ്പി​ക്കാ​ൻ വൈ​റ്റ്​​ഹൗ​സ്​ മു​തി​ർ​ന്നേ​ക്കി​ല്ലെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ.

 

iran prez election tomorrow

NO COMMENTS

LEAVE A REPLY