മാധുരി ദിക്ഷിത്തിന്റെ സഞ്ജയ് ദത്തുമായുള്ള പ്രണയം വെറും പബ്ലിസിറ്റി ഗിമ്മിക്ക്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രാകേഷ്

madhuri dixit sanjay dutt story

മാധുരി ദിക്ഷിത്-സഞ്ജയ് ദത്ത് എന്നത് തൊണ്ണൂറുകളിലെ ഹിറ്റ് താര ജോഡികളായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ പോവുകയാണെന്ന വാർത്തയും വന്നിരുന്നു. എന്നാൽ ഈ പ്രണയകഥയും, വിവാഹകഥയുമെല്ലാം വെറും പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതായിരുന്നു !! മാധുരി ദിക്ഷിത്തിന്റെ മുൻ മാനേജറായിരുന്ന രാകേഷ് നാഥാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയത്.

സഞ്ജയ് ദത്ത്, അനിൽ കപൂർ, മിഥുൻ ചക്രവർത്തി, ജാക്കി ഷറോഫ് എന്നിവരായിരുന്നു മാധുരിയുടെ പേരിന്റെ കൂടെ സ്ഥിരം കേട്ടിരുന്ന പേര്. എന്നാൽ ഇതെല്ലാം സിനിമകൾ വിജയിക്കാൻ വേണ്ടി മാത്രമായിരുന്നു എന്നാണ് രാകേഷ് പറഞ്ഞത്.

അനിൽ കപൂർ-മാധുരി ദിക്ഷിത് എന്നിവർ ജനത്തിന്റെ ഇഷ്ട ജോഡികളായിരുന്നുവെങ്കിലും, സഞ്ജയ് ദത്ത്-മാധുരി ദിക്ഷിത്. എന്നിവരുടെ പ്രണയകഥയാണ് കൂടുതൽ കേട്ടത്. ആ കഥ ഇങ്ങനെ…

പ്രണയകാലം….

1988 ൽ പുറത്തിറങ്ങിയ ഖത്രോൻ കി ഖിലാഡിയിലൂടെയാണ് ഇരുവരുടെയും കൂട്ടുകെട്ട് ആരംഭിക്കുന്നത്.

88 മുതൽ 91 വരെയുള്ള കാലഘട്ടങ്ങളിൽ എല്ലാ വർഷവും ജനങ്ങളുടെ പ്രിയ താരജോഡികളുടെ ഒരു ചിത്രമെങ്കിലും പുറത്തിറങ്ങുമായിരുന്നു. 1989 ൽ ഇലാക, കാനൂൻ അപ്‌നാ അപ്നാ, 1990 ൽ തനേദാർ, 1991 ൽ സാജൻ എന്നിവയായിരുന്നു അത്.

madhuri dixit sanjay dutt story

ഈ ചിത്രങ്ങളുടെ സെറ്റിൽ വെച്ച് പ്രണയത്തിലായ ഇവരുടെ ബന്ധം സുഹൃത്തുക്കൾ അറിഞ്ഞു. അത് പിന്നീട് മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞു. നിരവധി ചടങ്ങുകളിലും സിനിമാ പാർട്ടികളിലുമെല്ലാം ഇരുവരെയും ഒരുമിച്ച് കണ്ടിട്ടുണ്ട്. ഈ ചിത്രങ്ങളെല്ലാം നിരവധി മാധ്യമങ്ങളുടെ ഗോസിപ് കോളങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.

അങ്ങനെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒന്നായിരുന്നു ഇവരുടെ ബന്ധം. ശേഷം ഇവർ ഒരുമിച്ച് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് കുറച്ചു.
1993 ൽ ഖാൽ നായക്, സാഹിബാൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ശേഷം പിന്നീട് ഇവരെത്തുന്ന ചിത്രം 1997 ലെ മാഹാൻതയിലാണ്.

പിന്നീട് ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഇവർക്കിടയിൽ സംഭവിച്ചത്….

1993 ലെ മുംബൈ ബോംബ് ആക്രമണവുമായി ബന്ധപ്പെട്ട് സഞ്ജയ് ദത്തിന്റെ പേര് വന്നത് മുതൽ ഇരുവരും തമ്മിലുള്ള ബന്ധം ഉലയാൻ തുടങ്ങി. പിന്നീട് ഇരുവരും പിരിയുകയും, സഞ്ജയ് ദത്തിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഏറെ നാൾ ജയിൽ ശിക്ഷ അനുഭവിച്ച് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് താരം പുറത്തിറങ്ങുന്നത്. ശേഷം 2013 ൽ മാധുരി-സഞ്ജയ് ജോഡി പ്രത്യക്ഷപ്പെടുന്നത് സട്ടെ പേ സട്ടെ റീമെയ്ക്ക് എന്ന ചിത്രത്തിലാണ്..നീണ്ട 16 വർഷങ്ങൾക്ക് ശേഷം !!

സഞ്ജയ് ദത്തിന്റെ ബയോപിക്കിൽ മാധുരിയുടെ അധ്യായം കടന്ന് വരുമോ ?

madhuri dixit sanjay dutt story

റൺബീർ കപൂറിനെ നായകനാക്കി രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രം സഞ്ജയ് ദത്തിന്റെ ജീവിതകഥയാണ് പറയുന്നത്. എന്നാൽ അതിൽ മാധുരി ദിക്ഷിത്തിന്റെ അധ്യായമുണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. ഇത് സംബന്ധിച്ച് മാധുരി ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും സഞ്ജയ് ദത്തിനെയും കണ്ടിരുന്നു എന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്.

madhuri dixit sanjay dutt story

NO COMMENTS

LEAVE A REPLY