രാജസ്ഥാനില്‍ മലയാളി എന്‍ജിനീയറെ ഭാര്യാ വീട്ടുകാര്‍ വെടിവെച്ചു കൊന്നു

amit

രാജസ്ഥാനില്‍ മലയാളിയായ സിവില്‍ എഞ്ചിനീയറെ, ഭാര്യ വീട്ടുകാര്‍ വെടിവെച്ചുകൊന്നു. പത്തനംതിട്ട സ്വദേശിയായ അമിത് നായരെയാണ് ഭാര്യാ വീട്ടുകാര്‍ കൊലപ്പെടുത്തിയത്. ജയ്പൂരിലെ അമിതിന്റെ വീട്ടിലെത്തിയാണ് കൊല നടത്തിയത്. അഞ്ച് മാസം ഗര്‍ഭിണിയായ അമിതിന്റെ ഭാര്യ മമതയെ  പിടിച്ചുകൊണ്ടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. അഭിഭാഷകയാണ് മംമ്ത.

മാതാപിതാക്കളോടോപ്പം വര്‍ഷങ്ങളായി ജയ്പൂരിലാണ് അമിത് രണ്ട് വര്‍ഷം മുമ്പാണ് ജയ്പൂര്‍ സ്വദേശിനി മമത ചൗധരിയെ പ്രണയിച്ച് വിവാഹം കഴിക്കുന്നത്. മമതയുടെ  വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെയായിരുന്നു വിവാഹം.  ഭാര്യാവീട്ടുകാര്‍ ദമ്പതികളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. മമത അഞ്ച് മാസം ഗര്‍ഭിണിയൊണെന്ന് അറിഞ്ഞതോടെ കാണാനെത്തുമെന്ന് അമ്മ അറിയിച്ചു.ദുരഭിമാനകൊലയാണെന്നാണ്  പൊലീസ് നിഗമനം. പ്രതികള്‍ നാല് പേരും ഒളിവിലാണ്. മമതയുടെ സഹോദരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആക്രമിച്ച സംഘത്തില്‍ ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തെ കുറിച്ച് സഹോദരന് വിവരമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

muder, in laws killed youth

NO COMMENTS

LEAVE A REPLY