ഈ മാസവും അടുത്ത മാസവും മോദിക്ക് വിദേശയാത്ര

modi foreign trip

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇനി മാരത്തോൺ വിദേശ യാത്ര . ഈ മാസം 29നു   ജർമനി, സ്പെയിൻ, റഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് യാത്ര. ഈ  ത്രിരാഷ്ട്ര സന്ദർശനം കഴി‍ഞ്ഞു മടങ്ങിയെത്തിയാൽ ഉടൻ തന്നെ വീണ്ടും യാത്രയാകും.  ജൂൺ 7 , 8 തീയതികളിൽ  നടക്കുന്ന ഷാങ്‌ഹായി കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയിൽ സംബന്ധിക്കാൻ കസഖ്സ്ഥാനിലേക്കാണ് ആ യാത്ര. അതിനെ തുടർന്ന്  യുഎസ്, ഇസ്രയേൽ സന്ദർശനം നടത്തും. എന്നാൽ ഈ തീയതികൾ നിശ്ചയിച്ചിട്ടില്ല.

 

narendra modi planning marathon foreign trip

NO COMMENTS

LEAVE A REPLY