ഫ്‌ളവേഴ്‌സിന് രാജ്യാന്തര പ്രോമാക്സ് സുവർണ്ണ പുരസ്കാരം

ഈ വർഷത്തെ രാജ്യാന്തര പ്രോമാക്സ് സുവർണ്ണ പുരസ്കാരം ഫ്ളവേഴ്സ് ചാനൽ കരസ്ഥമാക്കി. ബെസ്റ്റ് സ്റ്റെഷൻ ഇമേജ് കാമ്പെയിൻ വിഭാഗത്തിൽ ചാനൽ ഫില്ലറുകളുടെ ആകെ താരതമ്യത്തിലാണ് ഫ്ളവേഴ്സ്സിനു ഗോൾഡ്‌ പുരസ്കാരം ലഭിച്ചത്. ബെസ്റ്റ് സ്റ്റെഷൻ ഇമേജ് വിഭാഗത്തിൽ സ്റ്റാർ , സോണി , കളേഴ്സ് തുടങ്ങി രാജ്യത്തെ പ്രമുഖ ചാനലുകളെ പിൻതള്ളിയാണ് ഫ്ളവേഴ്സ് ടി.വി. ഗോൾഡ്‌ നേടിയത്.

promax award winners

കഴിഞ്ഞ വർഷവും ഈ വിഭാഗത്തിലെ സുവർണ്ണ പുരസ്‌കാരം കളേഴ്‌സിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ഫ്ളവേഴ്സ് ടി.വി. കരസ്ഥമാക്കിയിരുന്നു.

Subscribe to watch more

ഇക്കഴിഞ്ഞ സിഗ്നേച്ചറുകൾ ആണ് ഫ്‌ളവേഴ്‌സിന് പുരസ്‌കാരം നേടിക്കൊടുത്തത്. അവാർഡിനർഹമായ ചിത്രം സംവിധാനം ചെയ്തത് ഗോപൻ ആണ്. ഛായാഗ്രഹണം നിർവഹിച്ചത് ബിജു പഴവിള. ദിനേശ് , ഹരി എന്നിവരാണ് വീഡിയോ എഡിറ്റ് ചെയ്തത്. അനൂപ് ആന്റണി , പ്രിജു കളറിംഗ് നിര്‍വഹിച്ചു.  രഞ്ജന്‍ രാജ് ആയിരുന്നു സംഗീതം.

promax golden prize 2017 for flowers

NO COMMENTS

LEAVE A REPLY