റീമാ ലാഗു അന്തരിച്ചു

reema

ഹിന്ദി സിനിമാ സീരിയല്‍ താരം റീമാ ലാഗു അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് അന്ത്യം. ബുധനാഴ്ച രാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട റീമ അന്ധേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മേംനെ പ്യാര്‍ കിയാ, ഹം ആപ്കെ ഹെ കോന്‍, കുച് കുച് ഹോതാ ഹെ, ഹം സാത് സാത് ഹെ തുടങ്ങിയ ചിത്രങ്ങളിലെ റീമയുടെ അമ്മവേഷം ശ്രദ്ധേയമായിരുന്നു. തു തു മെ മെ, ശ്രീമാന്‍ -ശ്രീമതി എന്നീ ടെലിവിഷന്‍ ഷോകളിലും റീമ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

reema lagu passed away. bollywood, obit

NO COMMENTS

LEAVE A REPLY