ഇയാളുടെ ശരീരത്തിന്റെ പലഭാഗങ്ങളിൽ നിന്നായി കണ്ടെത്തിയത് 75 പിന്നുകൾ !!

75 pins found from human body

റയിൽവേ ജീവനക്കാരനായ ബദ്രിസാസിന്റെ ശരീരത്തിന്റെ പലഭാഗങ്ങളിൽ നിന്നായി കണ്ടെത്തിയത് ഒന്നല്ല 75 പിന്നുകൾ !! വാത്ത കണ്ട് കണ്ണ് തള്ളാൻ വരട്ടെ, ഈ പിന്നുകൾ ഇയാൾ വിഴുങ്ങിയതല്ല, ശരീരത്തിലൂടെ കുത്തി കയറ്റിയതുമല്ല !! പിന്നെങ്ങനെ പിന്നുകൾ ശരീരത്തിനകത്ത് പ്രവേശിക്കും ? ഇതേ ചോദ്യമാണ് വൈദ്യശാസ്ത്രത്തെ കുഴക്കുന്നത്. ബദ്രിലാലിന് പോലും അറിയില്ല എങ്ങനെയാണ് പിന്നുകൾ അദ്ദേഹത്തിന്റെ ശരീരത്തിൽ പ്രവേശിച്ചതെന്ന്.

പിന്നുകൾ കുത്തിക്കയറ്റിയ അടയാളങ്ങളൊന്നും ശരീരത്തിലില്ല. വിഴുങ്ങിയതല്ലെന്നും ഡോക്ടർമാർ ഉറപ്പിച്ചു പറയുന്നു. കഴുത്ത്, കൈത്തണ്ട, കാലുകൾ എന്നീ ഭാഗങ്ങളിൽ തൊലിക്കടിയിലായാണ് പിന്നുകൾ കാണപ്പെട്ടത്.
വലതുകാലിലെ വേദനക്കും പ്രമേഹത്തിനും ചികിത്സക്കായി കോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ സ്‌കാനിങ്ങ് നടത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്.

75 pins found from human body

ഒരിഞ്ചോളം നീളമുള്ള പിന്നുകൾ ശരീരത്തിലെത്തിയതെങ്ങനെ എന്ന് വ്യക്തമാകാതെ കുഴങ്ങിയിരിക്കുകയാണ് ഡോക്ടർമാർ.

75 pins found from human body

75 pins found from human body

NO COMMENTS

LEAVE A REPLY