കാൽ നൂറ്റാണ്ടിന് ശേഷം ബിഗ് ബിയും റിഷി കപൂറും ഒന്നിക്കുന്നു

Amitabh Bachan, rishi Kapoor,

നീണ്ട മുപ്പത് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചനും, റിഷി കപൂറും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു.

‘102 നോട്ട് ഔട്ട്’ എന്ന ചിത്രത്തിനായാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിൽ അച്‌നനും മകനുമായാണ് ഇരുവരുമെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഉമേഷ് ശുക്ലയാണ് 102 നോട്ട് ഔട്ട് എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

102 വയസുകാരനായ അച്ഛനായി ബിഗ് ബിയും 75 വയസുകാരൻ മകനായി ഋഷി കപൂറും അഭിനയിക്കുന്നു. എഴുത്തുകാരനും സംവിധായകനുമായ സൗമ്യ ജോഷിയുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. ഈ കഥ ഇതേ പേരിൽ തന്നെ ഗുജറാത്തി ഭാഷയിൽ നാടകമായി അവതരിപ്പിച്ചിട്ടുണ്ട്. ഈ നാടകം വൻ വിജയമായിരുന്നു. ബിഗ് ബിയുമൊത്ത് ഒന്നിച്ചഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താനെന്ന് റിഷികപൂർ കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ചിരുന്നു.

ഏ ദിൽ ഹേ മുഷ്‌കിൽ എന്ന ചിത്രത്തിൽ അമിതാഭ് ബച്ചന്റെ മരുമകൾ ഐശ്വര്യ റായും, റിഷി കപൂറിന്റെ മകൻ റൺബീർ കപൂറും തമ്മിലുള്ള ചില രംഗങ്ങൾ ബച്ചൻ കുടുംബത്തിൽ ഉണ്ടാക്കിയ പൊട്ടിത്തെറികളൊന്നും ബിഗ് ബി-റിഷി കപൂർ ബന്ധത്തിൽ ഉലച്ചിലുകളൊന്നും ഉണ്ടാക്കിയിട്ടില്ല എന്ന് തോന്നുന്നു.

1983 ൽ പുറത്തിറങ്ങിയ ‘കൂലി’ എന്ന ചിത്രത്തിലാണ് ഇരുവരെയും അവസാനമായി ഒരുമിച്ച് കാണുന്നത്.

 

Amitabh Bachan, rishi Kapoor,

NO COMMENTS

LEAVE A REPLY