ആത്മഹത്യകാണാന്‍ പാലത്തില്‍ ഓടിക്കൂടി, പാലം തകര്‍ന്ന് രണ്ട് മരണം

bridge

പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്യാനുള്ള യുവാവിന്റെ ശ്രമത്തില്‍ ഒരു പാലം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. ഗോവയിലാണ് സംഭവം.

ഗോവയിലെ കര്‍ക്കോറം ഗ്രാമത്തിലെ നടപ്പാലമാണ് തകര്‍ന്നത്. യുവാവിനെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കാന്‍ അഗ്നിശമന സേന ശ്രമിക്കുന്നത് കാണാന്‍ നാട്ടുകാര്‍ പാലത്തില്‍ ഓടിക്കൂടിയതാണ് പാലം തകരാന്‍ കാരണമായത്. സന്‍വേദം പുഴയ്ക്ക് മീതെ ഉണ്ടായിരുന്ന സുവോരി നടപ്പാലമാണ് തകര്‍ന്ന് വീണത്. പോര്‍ച്ചുഗീസ് കാലത്ത് പണി കഴിപ്പിച്ച പാലമാണിത്. എത്ര പേര്‍ പുഴയില്‍ വീണതെന്നതിന് കൃത്യമായ വിവരമില്ല. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

bridge collapsed in goa,bridge collapsed, accident, goa

NO COMMENTS

LEAVE A REPLY