അമേരിക്കൻ വിമാനത്തെ ചൈന ആകാശ മധ്യേ തടഞ്ഞു

usa china

കിഴക്കൻ ചൈനാ കടലിന് മുകളിൽ നീരീക്ഷണം നടത്തിയിരുന്ന അമേരിക്കൻ വിമാനത്ത ചൈനീസ് പോർ വിമാനങ്ങൾ തടഞ്ഞു. ചൈനയുടെ നിരുത്തരവാദിത്തപരമായ സമീപനത്തെ വിമർശിച്ച് അമേരിക്ക രംഗത്തെത്തി. ഇതോടെ കൃത്യമായ നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ വേണ്ട നടപടി സ്വീകരിക്കുമെന്ന് അമേരിക്കൻ അധികൃതർ അറിയിച്ചു.

ആണവ റേഡിയേഷൻ പിടിച്ചെടുക്കാൻ കഴിയുന്ന യുഎസ് ഡബ്യൂസി-135 എന്ന വിമാനമാണ് ചൈന തടഞ്ഞത്. ചൈനീസ് വിമാനങ്ങളിലൊന്ന് അമേരിക്കൻ വിമാനത്തിന്റെ 150 അടിയോളം അടുത്തെത്തി എന്നാണ് റിപ്പോർട്ട്.

chinese jets | china | radiation sniffing plane | USA |

NO COMMENTS

LEAVE A REPLY