ജി.എസ്.ടി. ഓഫീസ് രൂപരേഖയായി

GST, GST office all set gst registration GST state level inauguration today kaloor stadium

ചരക്ക്‌സേവന നികുതി പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി ജൂൺ ഒന്നുമുതൽ സംസ്ഥാനത്ത് നിലവിൽവരുന്ന ജി.എസ്.ടി. ഓഫീസുകളുടെ രൂപരേഖയായി. തിരുവനന്തപുരത്തായിരിക്കും ആസ്ഥാനം. പല ജില്ലകളിലായി 18 ഡിവിഷണൽ ഓഫീസുകളുണ്ടാവും. 91 ജി.എസ്.ടി. റേഞ്ച് ഓഫീസുകളും എവിടെയൊക്കെയാണെന്ന് നിശ്ചയിച്ചു.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് കമ്മിഷണറേറ്റുകൾക്കുകീഴിൽ പുതുതായി വരുന്ന ഡിവിഷനുകൾ ഇവയാണ്: കൊച്ചി: ചാലക്കുടി, ആലുവ, തൃശ്ശൂർ, എറണാകുളം, കാക്കനാട്, പെരുമ്പാവൂർ, ഇടുക്കി. കോഴിക്കോട്: കണ്ണൂർ, കോഴിക്കോട് റൂറൽ, കോഴിക്കോട് അർബൻ, മലപ്പുറം, പാലക്കാട്. തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം സൗത്ത്.

GST, GST office all set

NO COMMENTS

LEAVE A REPLY