കേരഫെഡ് പച്ചത്തേങ്ങ സംഭരിക്കും

cocunut

കേര കർഷകർക്ക് ആശ്വാസവുമായി കേരഫെഡ്. പച്ചത്തേങ്ങ സംഭരിക്കാൻ കേരഫെഡ് തീരുമാനം. കൃഷിഭവനുകൾക്ക് പുറമേ, പ്രാഥമിക, മാർക്കറ്റിംഗ് സഹകരണ സംഘങ്ങൾ വഴിയും പച്ചത്തേങ്ങ സംഭരിക്കാൻ ആണ് കേരഫെഡ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം പരാജയപ്പെട്ട സംഭരണം കൂടുതൽ ശക്തമാക്കാൻ കൃഷി വകുപ്പും കേരഫെഡും രംഗത്തിറങ്ങി. ഇതുസംബന്ധിച്ച് മേഖലയോഗങ്ങൾ തിരുവനന്തപുരത്തും കോഴിക്കോട്ടും തൃശ്ശൂരും നടന്നു. കൃഷിവകുപ്പ് ഡയറക്ടർ, കേരഫെഡ് ചെയർമാൻ അഡ്വ. ജെ വേണുഗോപാലൻ നായർ, സഹകരണ സംഘങ്ങളുടെ ഭരണ സമിതി ഭാരവാഹികൾ തുടങ്ങി നിരവധി പേര് യോഗത്തിൽ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY