കേരള കോൺഗ്രസ് എമ്മിന് കോട്ടയത്ത് വീണ്ടും സിപിഎം പിന്തുണ

kottayam cpim - congress m

കോട്ടയം ജില്ലാപഞ്ചായത്തിൽ കേരള കോൺഗ്രസ് എമ്മിന് സിപിഎം പിന്തുണ. ജില്ലാപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി കേരള കോൺഗ്രസം എം നേതാവ് സെബാസ്റ്റിയൻ കളത്തിൽപറമ്പിൽ തെരഞ്ഞെടുക്കപ്പെട്ടു. സിപിഎം പിന്തുണ ലഭിച്ചതോടെ 8 നെതിരെ 12 വോട്ടുകൾക്കാണ് വിജയിച്ചത്.

കോൺഗ്രസിന്റെ ലിസമ്മ ബേബിയെയാണ് പരാജയപ്പെടുത്തിയത്. സിപിഐ പി സി ജോർജിന്റെ ജനപക്ഷം എന്നിവർ വോട്ടെടുപ്പിൽനിന്ന് വിട്ട് നിന്നു. കെഎം മാണിയുടെ കപടമുഖമാണ് ഇതിലൂടെ പുറത്തുവന്നതെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു.

NO COMMENTS

LEAVE A REPLY