കുൽഭൂഷൻ യാദവ് കേസ്; പാക്കിസ്ഥാന് പുതിയ അഭിഭാഷക സംഘം

kulbhushan yadav

അന്താരാഷ്ട്ര കോടതിയിൽ കഴിഞ്ഞ ദിവസമുണ്ടായ തിരിച്ചടിയോടെ കുൽഭൂഷൻ യാദവ് കേസ് കൈകാര്യം ചെയ്യാൻ പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കുമെന്ന് പാക്കിസ്ഥാൻ. പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

പാക് അഭിഭാഷകൻ അന്താരാഷ്ട്ര കോടതിയിൽ കുൽഭൂഷൻ യാദവ് വിഷയം ശക്തമായി അവതരിപ്പിച്ചു. എന്നാൽ കേസ് കൈകാര്യം ചെയ്യുക പുതിയ അഭിഭാഷകനായിരിക്കുമെന്നും ർതാജ് അസീസ് വ്യക്തമാക്കി. കുൽഭൂഷൻ യാദവിന്റെ വധശിക്ഷ റദ്ദാക്കിക്കൊണ്ട് വ്യാഴാഴ്ചയാണ് ഹേഗിലെ അന്താരാഷ്ട്ര കോടതകി ഉത്തരവിട്ടത്.

NO COMMENTS

LEAVE A REPLY