ജ്വല്ലറി ഫോട്ടോഷൂട്ട് എന്ന പേരില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി മറീന

mareena

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന്റെ ഭീതി ഇതുവരെ ഒഴിഞ്ഞിട്ടില്ല. ശക്തമായ നിലപാട് എടുത്തെന്ന ഒറ്റക്കാരണത്തില്‍ ഇതുപോലൊരു വലിയ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ് നടിയും മോഡലുമായ മറീന മൈക്കിള്‍ കുരിശിങ്കല്‍.

ഒരു വലിയ ജുല്ലറിയുടെ ഫോട്ടോഷൂട്ടിനെന്ന പേരിലാണ് മറീനയെ ചിലര്‍ ബന്ധപ്പെട്ടത്. എന്നാല്‍ ഷൂട്ടിംഗ് ഡേറ്റ് അറിയിച്ച സംഘം എത്ര ആവശ്യപ്പെട്ടിട്ടും ഷൂട്ടിംഗ് നടക്കുന്ന സ്ഥലം വെളിപ്പെടുത്തിയില്ല. അണിയറക്കാരെത്തി കൊണ്ട് പോകും എന്നാണ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോഴും നല്‍കിയ മറുപടി. ലൊക്കേഷനിലേക്ക് നേരിട്ട് എത്തിക്കോളാം എന്ന് തറപ്പിച്ച് പറഞ്ഞിട്ടും ഫോട്ടോ ഷൂട്ടിനായി സമീപിച്ച ആള്‍ സ്ഥലം വെളിപ്പെടുത്തിയില്ല. ഇതോടെ സംശയം തോന്നിയ മറീന ജുവലറി അധികൃതരെ ബന്ധപ്പെട്ടു. എന്നാല്‍ അത്തരത്തില്‍ ഒരു ഫോട്ടോഷൂട്ട് പ്ലാന്‍ ചെയ്തിട്ടില്ലെന്നാണ് ജുവലറിക്കാര്‍ അറിയിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇത് ചതിയാണെന്ന് തിരിച്ചറിഞ്ഞത്. പോലീസിന് പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് മറീന. ഇന് മറ്റൊരു നടിയ്ക്കും ഈ അനുഭവം ഉണ്ടാകാതെ ഇരിക്കാനാണ് പോലീസില്‍ കേസ് നല്‍കുന്നതെന്നും മറീന പറഞ്ഞു.

സംഭവിച്ചതെന്താണെന്ന് വെളിപ്പെടുത്തി മറീന ഇന്ന് രാത്രി  ഏഴരയക്ക് ഫെയ്സ് ബുക്ക് പേജില്‍ ലൈവായി എത്തുന്നുണ്ട്.

18486094_1309366585817169_1342010226732580595_n18581787_1309366829150478_5245510756285081703_n18519431_1309366625817165_2497244120796444488_n18519423_1309366655817162_5973194171741887571_n18582285_1309366545817173_5313364231527137938_n

mareena, abi,actress attacked in kochi,

NO COMMENTS

LEAVE A REPLY