രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ? സൂചന നൽകി താരം

0
37
Rajinikanth give hints about entering politics

രാഷ്ട്രീയ പ്രവേശന സൂചന നൽകി ചലച്ചിത്ര താരം രജനീകാന്ത്. നിലവിലുള്ള സമ്പ്രദായങ്ങൾ മാറേണ്ടതുണ്ടെന്ന് രജനി കോടമ്പാക്കത്ത് പറഞ്ഞു. മാറ്റങ്ങൾ സംഭവിക്കേണ്ടത് ജനങ്ങളുടെ മനസിലാണ്. എങ്കിൽ മാത്രമേ രാജ്യം നേരായ വഴിയിലേക്ക് പോകൂവെന്നും രജനി വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് ദിവസമായി കോടമ്പാക്കം രാഘവേന്ദ്ര കല്യാണമണ്ഡപത്തിൽ നടക്കുന്ന ആരാധകസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

രാഷ്ട്രീയത്തിൽ മുതിർന്ന നേതാക്കളും ദേശീയ പാർട്ടികളുണ്ട്. പക്ഷേ നിലവിലുള്ള രീതി മോശമായാൽ ജനങ്ങൾ എന്ത് ചെയ്യും. ജനാധിപത്യം ദുഷിച്ചിരിക്കുന്നുവെന്നും രജനി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം തൻറെ രാഷ്ട്രീയ പ്രവേശനം ദൈവഹിതം പോലെ നടക്കുമെന്ന് രജനി പ്രഖ്യാപിച്ചിരുന്നു.

 

Rajinikanth give hints about entering politics

NO COMMENTS

LEAVE A REPLY